2017 November 18 Saturday
ഓരോരുത്തരും സ്വന്തം വീട് വൃത്തിയാക്കിയാല്‍ ലോകം മുഴുവന്‍ വൃത്തിയാകും
ഗെഥേ

റോവിങ് ടീം പരിശീലകന്‍ റോഷന്‍ ലാല്‍ അന്തരിച്ചു

ആലപ്പുഴ: ദേശീയ റോവിങ് ടീം പരിശീലകന്‍ റോഷന്‍ ലാല്‍ (45) അന്തരിച്ചു. ഇന്നലെ ഹിമാചല്‍ പ്രദേശ് കാന്തിര ജില്ലയിലെ ഷാപ്പൂര്‍ വില്ലേജിലുള്ള സ്വന്തം വസതിയില്‍ വച്ച് നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു അന്ത്യം. 1998 മുതല്‍ 2003 വരെ ദേശീയ റോവിങ് കായിക ഇനത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. 2001ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ റോവിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വെളളി മെഡലും ഒരു വെങ്കല മെഡലും നേടിയിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യന്‍ റോവിങ് ടീം പരിശീലകനാണ്. ഭാര്യ: സത്തെയിന്‍ ബീഗം. മക്കള്‍: സബീന ബീഗം, ഷബീന ബീഗം, നൂര്‍ജഹാന്‍ ബീഗം, മുഹമ്മദ് ആരീഫ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.