2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരുടെ ഹരജി മ്യാന്മര്‍ കോടതി തള്ളി

 

യാങ്കോന്‍: മ്യാന്മറില്‍ ജയിലില്‍ കഴിയുന്ന റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ ഹരജി കോടതി തള്ളി. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് മ്യാന്മര്‍ പൊലിസ് അറസ്റ്റ് ചെയ്ത വാ ലോണ്‍, ക്യാവ് സോ ഓ എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്.
നേരത്തെ ഇരുവര്‍ക്കും കോടതി ഏഴു വര്‍ഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതിഭാഗം അഭിഭാഷകന് ഇരുവരുടെയും നിരപരാധിത്വം തെളിയിക്കാനായില്ലെന്ന് ജഡ്ജി ആന്‍ നൈങ് ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കും നല്‍കിയത് ഉചിതമായ ശിക്ഷയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹരജി ഹൈക്കോടതി തള്ളിയ സ്ഥിതിക്ക് ഇനി പ്രതികള്‍ക്ക് മ്യാന്മര്‍ തലസ്ഥാനമായ നായ്പിയാദോവില്‍ സ്ഥിതി ചെയ്യുന്ന സുപ്രിംകോടതിയെ സമീപിക്കാം. 2017ല്‍ സൈന്യം നടത്തിയ റോഹിംഗ്യാ വേട്ടയ്ക്കിടെ പത്ത് മുസ്‌ലിംകളെ വധിച്ചതായുള്ള വാര്‍ത്ത പുറത്തുവിട്ടതിനാണ് ഇരുവരെയും ജയിലിലടച്ചിരിക്കുന്നത്. അറസ്റ്റിനെതിരേ രാജ്യാന്തരതലത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.