2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500 എക്‌സ് പുറത്തിറക്കുന്നു

കൊച്ചി: റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജി.ടി 650 കള്‍ക്ക് മുന്‍പേ മറ്റൊരു വാഹനം കൂടി എന്‍ഫീല്‍ഡ് നിരയില്‍ പുറത്തിറക്കുന്നു. തണ്ടര്‍ബേര്‍ഡ് 500 എക്‌സ് എന്ന പേരിലാണ് പുതിയ ബുള്ളറ്റിന്റെ വരവ്.
പേര് സൂചിപ്പിക്കുന്നത് പോലെ തണ്ടര്‍ബേര്‍ഡ് 500 ന്റെ പുതിയ വകഭേദമാണ് തണ്ടര്‍ബേര്‍ഡ് 500 എക്‌സ്. സ്റ്റാര്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡിനെ അപേക്ഷിച്ച് ഡിസൈനിലും ഫീച്ചറുകളിലും അടിമുടി പുതുമയുമായാണ് പുതിയ തണ്ടര്‍ബേര്‍ഡ് 500 എക്‌സിന്റെ വരവ്.
പുതിയ നിറങ്ങളാണ് തണ്ടര്‍ബേര്‍ഡ് 500 എക്‌സിന്റെ പ്രധാന ആകര്‍ഷണം. നീല , ചുവപ്പ്, വെള്ള, മഞ്ഞ നിറങ്ങളിലാണ് പുതിയ മോഡല്‍ ഒരുങ്ങുന്നത്.
പുതിയ ഹാന്‍ഡില്‍ബാര്‍, അലോയ് വീലുകള്‍, സിംഗിള്‍ പീസ് സീറ്റ് എ്ന്നിവ ഇതിന്റെ പ്രത്യേക്തകളാണ്. ഒപ്പം മാറ്റ് ബ്ലാക് ഫിനിഷ് നേടിയ എഞ്ചിനും എക്‌സ്‌ഹോസ്റ്റും തണ്ടര്‍ബേര്‍ഡ് 500 എക്‌സിന്റെ ഡിസൈന്‍ ഭാഷയെ വിശിഷ്ടമാക്കുന്നു.
തണ്ടര്‍ബേര്‍ഡ് 500 എക്‌സി ന്റെ ഹെഡ്‌ലാമ്പും, ടെയില്‍ ലാമ്പും സ്റ്റാന്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡില്‍ നിന്നും കടമെടുത്തതാണ്.നിലവിലുള്ള 500 സി.സി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനില്‍ തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500 എക്‌സിന്റെയും വരവ്. 27.2 ബി.എച്ച്.പി കരുത്തും 41.3 എന്‍.എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന എന്‍ജിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.
2018 ജനുവരി മാസത്തോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500 എക്‌സ് വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.