2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റോബോറേവ് റോബോട്ടിക്‌സ് മല്‍സരം നവംബറില്‍

കൊച്ചി: റോബോറേവ് ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ റോബോട്ടിക്‌സ് മല്‍സരം നവംബര്‍ അഞ്ചിനും ആറിനും കൊച്ചി ചോയ്‌സ് സ്‌കൂളില്‍ നടക്കും. എട്ടു വയസ് മുതല്‍ മുകളിലേക്ക് മുതിര്‍ന്നവരുടെ വരെ ടീമുകള്‍ക്കായി നടത്തുന്ന രാജ്യാന്തര മല്‍സരത്തില്‍ ഒന്നോ അതിലധികമോ റോബോട്ടിക് ഇനങ്ങളില്‍ രൂപകല്‍പന ചെയ്യാനുള്ള അവരുടെ കഴിവാണ് പരിശോധിക്കുന്നത്.
വ്യത്യസ്തയിനം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാകും വിധത്തില്‍ റോബോട്ടുകളെ ഡിസൈന്‍ ചെയ്ത് നിര്‍മിക്കുകയും പ്രോഗ്രാം ചെയ്യുകയും പരിശോധിക്കുകയും ചെയ്യുന്നതിനെപ്പറ്റി വിദ്യാര്‍ഥികളേയും അധ്യാപകരേയും പഠിപ്പിക്കുന്ന റോബോട്ടിക്‌സ് വിദ്യാഭ്യാസ പരിപാടിയാണ് റോബോറേവ്. കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ മൂന്നു സ്വതന്ത്ര റോബോട്ട് ചലഞ്ചുകളും ഒരു സംരംഭക ചലഞ്ചുമാണ് റോബോറേവ് ഇന്‍ഡ്യ നടത്തുന്നത്.
മൂന്നാം ക്ലാസുമുതല്‍ കോളജ് തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിന് www.roboraveindia.org, www.roborave.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.