2017 March 23 Thursday
സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
വയലാര്‍

റോഡ് സുരക്ഷാ വാരാചരണം: ബോധവല്‍ക്കരണം നടത്തി

മട്ടാഞ്ചേരി: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ റോഡ് സുരക്ഷ ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്കായി ബോധവല്‍ക്കരണം സംഘടിപ്പിച്ചു.
ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ ലൊറോറ്റോ,ടി.ഡി.എന്നീ സ്‌ക്കൂളുകളിലെ വിദ്യാര്‍ഥികളാണ് ഹെല്‍മെറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വന്ന യാത്രക്കാരെ അതിന്റെ ആവശ്യകത സംബന്ധിച്ച് വിവരിച്ചത്.
ഐ.എസ്.ഐ.മാര്‍ക്കുള്ള ഹെല്‍മെറ്റ് ധരിക്കണമെന്നും നിഷ്‌ക്കര്‍ഷിച്ചു.രാവിലെ പത്ത് മുതല്‍ ഒരു മണി വരെ നീണ്ട പരിശോധനയില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി മട്ടാഞ്ചേരി ജോയിന്റ് ആര്‍.ടി.ഒ.അനന്ത കൃഷ്ണന്‍,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുല്‍ റഹ്മാന്‍,ചന്ദ്രബാനു,അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എസ്.ഗോപി,ബിജോയ് പീറ്റര്‍,അധ്യാപകരായ റാല്‍ബിന്‍,ദിനേശ് എന്നിവരുമുണ്ടായിരുന്നു.