
മാള: മാള ടൗണ്‍ റോഡ് വികസനം ഇഴയുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ കെട്ടിടങ്ങള്‍ ഇനിയും പൊളിച്ച് നീക്കാനുണ്ട്. കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിനുള്ള ലേല നടപടികള്‍ കെട്ടിട ഉടമകളെ തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
ജനങ്ങളുടെ പ്രതി ഷേധത്തെ തുടര്‍ന്ന് എം.എല്‍.എ അടക്കം വിഷയത്തില്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. കെട്ടിടങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച് ഉദ്യോഗഥരും ജനങ്ങളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. പാതി പൊളിച്ച കെട്ടിടങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായിട്ടുണ്ട്.