2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

റോഡ് പ്രവൃത്തി ഉദ്ഘാടനം 28ന്

പയ്യന്നൂര്‍: വെള്ളൂര്‍-പാടിയോട്ടുചാല്‍-പുളിങ്ങോം റോഡില്‍ പെരിങ്ങോം മുതല്‍ ചെറുപുഴ വരെയുള്ള ഭാഗം മെക്കാഡം ടാര്‍ ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍  അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. 17.5 കോടി രൂപയുടെ എസ്റ്റിമേറ്റില്‍  പെരിങ്ങോം മുതല്‍ ചെറുപുഴ വരെയുള്ള ഭാഗമാണ് ഒന്നാംഘട്ട പ്രവര്‍ത്തിയില്‍  ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആദ്യഘട്ട പ്രവൃത്തി ഇവിടെ പൂര്‍ത്തീകരിക്കുന്നതോടെ രണ്ടാംഘട്ടം പെരിങ്ങോം മുതല്‍ കണ്ടോത്തുമുക്കു വരെ നടപ്പിലാക്കും. റോഡിന്റെ ശോച്യാവസ്ഥക്കെതിരേ ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. സി കൃഷ്ണന്‍ എം.എല്‍.എക്കെതിരേയും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചട്ടഞ്ചാല്‍ സ്വദേശി മൊയ്തീന്‍കുട്ടി ഹാജിയാണ് പ്രവര്‍ത്തി കരാര്‍ എടുത്തിരിക്കുന്നത്.  
റോഡിന്റെ പ്രവര്‍ത്തി ഉദ്ഘാടനം 28നു വൈകുന്നേരം നാലിനു പെരിങ്ങോത്ത് സി കൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.