2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റോഡ് കുളമായി; എം.എല്‍.എയുടെ വാഗ്ദാനം പാഴായി

പറവൂര്‍: റോഡ് തകര്‍ന്നു വി.ഡി സതീശന്‍ എം.എല്‍.എയുടെ വാഗ്ദാനം പാഴ്‌വാക്കായി.കോട്ടുവള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കോതകുളം പള്ളിപ്പടി,പുളിക്കല്‍ റോഡാണ് കനത്തമഴയെ തുടര്‍ന്ന് തകര്‍ന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി മാറിയത്.
തെരഞ്ഞെടുപ്പ് വേളയില്‍ ഈ റോഡിനായി തുക അനുവദിച്ചെന്നുപറഞ്ഞ് നിര്‍മ്മാണോദ്ഘാടനം കൊട്ടിഘോഷിച്ചുനടത്തിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പണിയാന്‍ ആരുമെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റോഡിന്റെ കാര്യം അധികൃതര്‍ കൈവിട്ടുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇതിനിടയില്‍ മഴയെത്തിയതോടെ റോഡുകുളമാകുകയും കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇതുവഴി കടന്നുപോകാന്‍ കഴിയാത്തവിധമായി.കോതകുളം ക്ഷേമോദയം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വഴിയാണിത്.
കുഴിയും വെള്ളവും ചെളിയും നിറഞ്ഞു സഞ്ചാരയോഗ്യമാല്ലാതായി കിടക്കുകയാണ് റോഡ്.
വെള്ളക്കെട്ടുമൂലം കൊതുക് പെരുകിയാതോടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാകുമെന്നും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്.
റോഡിലെ വെള്ളം ഒഴുക്കികളയുന്നത്തിനു പ്രദേശവാസികള്‍ ശ്രമംനടത്തിയെങ്കിലും അതിനുകഴിയാതെവന്നതോടെ വെള്ളക്കെട്ട് രൂക്ഷമാവുകയുമായി.വിദ്യാര്‍ഥികളും സ്ത്രീകളും വൃദ്ധജനങ്ങളുമായി നിരവധിപേര്‍ സഞ്ചരിക്കുന്ന വഴിയാണിത്. വിദ്യാര്‍ഥികളാണ് വെള്ളക്കെട്ട് മൂലം ഏറെ ബുദ്ധിമുട്ടുന്നത്.രാവിലെ സ്‌കൂളിലേക്ക് പോകാനിറങ്ങുന്ന കുട്ടികള്‍ ചെളിയില്‍ പുരണ്ട് തിരിച്ച് വീട്ടിലേക്ക് പോകേണ്ട അവസ്ഥയുംഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.