2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

റോഡിന്റെ ശോചനീയാവസ്ഥ: യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

കുന്ദമംഗലം: ദീര്‍ഘകാലമായി തകര്‍ന്നു കിടക്കുന്ന കാരന്തൂര്‍ മെഡിക്കല്‍കോളജ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി.ഡബ്ല്യൂ.ഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
കര്‍ണ്ണാടക അതിര്‍ത്തി മുതലുള്ള രോഗികള്‍ അടക്കമുള്ളവര്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് എത്തിച്ചേരാന്‍ ഉപയോഗിക്കുന്ന ഈ റോഡ് ഗതാഗത യോഗ്യമാക്കാന്‍  സാധിക്കാത്തത് കഴിഞ്ഞ അഞ്ച് വര്‍ഷം കുന്ദമംഗലം നിയോജകമണ്ഡലം എം.എല്‍.എ ആയിരുന്ന പി.ടി.എ റഹീമിന്റെയും കഴിഞ്ഞ പത്ത്‌വര്‍ഷം  കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ ആയ എ പ്രദീപ്കുമാറിന്റെയും അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.
ധര്‍ണ്ണ പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ്  കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എം ബാബുമോന്‍ അധ്യക്ഷനായി.
 മുന്‍ എം.എല്‍.എ സി മോയിന്‍കുട്ടി  ഡി.സി.സി ജനറല്‍ സെക്രട്ടറി ഇടക്കുനി അബ്ദുറഹ്മാന്‍, ഒ. ഉസ്സൈന്‍ മുസ്‌ലിം യൂത്ത് ലീഗ്  കുന്ദമംഗലം നിയോജകമണ്ഡലം സെക്രട്ടറി ഒ എം നൗഷാദ് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.