2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

റോഡിനുകുറുകെ ചാഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ ആല്‍മരം ഭീഷണിയാകുന്നു

കൊളത്തൂര്‍: സംസ്ഥാനപാതയില്‍ റോഡിനുകുറുകെ ചാഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ ആല്‍മരം വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു.
അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിലെ എടയൂര്‍ റോഡിനും മൂര്‍ക്കനാട് റോഡിനും ഇടയിലാണ് ആല്‍മരം അപകടഭീഷണിയായി നില്‍ക്കുന്നത്. റോഡിനു മുകളിലായി താഴ്ന്ന്‌നില്‍ക്കുന്ന മരത്തില്‍ വാഹനങ്ങളുടെ മേല്‍ഭാഗം ഉരസിയത് മരത്തില്‍ വ്യക്തമായി കാണാം.
രാത്രികാലത്ത് ഇതുവഴി സഞ്ചരിക്കുന്ന ചരക്കുലോറികള്‍ ഉള്‍പ്പടെയുള്ള ഉയരംകൂടിയ വാഹനങ്ങള്‍ക്കാണ് ഇത്ഏറെ ഭീഷണി. എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാനും പ്രയാസമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.