2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

റോഡപകടം; യുവാക്കള്‍ക്ക് തുണയായി മുഖ്യമന്ത്രി

കോഴിക്കോട്: റോഡപകടത്തില്‍പെട്ട യുവാക്കള്‍ക്ക് തുണയായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവാഴ്ച പകല്‍ 2.45ഓടെ വേങ്ങേരിയിലാണ് സംഭവം.
കരുവിശേരി സ്വദേശികളായ സച്ചിന്‍, നിഥിന്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. ബാലുശ്ശേരിയിലെ ബി.ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ കോഴിക്കോട്ടുനിന്ന് പോകുകയായിരുന്നു മുഖ്യമന്ത്രി. തടമ്പാട്ടുതാഴത്തിനും വേങ്ങേരി ജങ്ഷനും ഇടയിലായി യുവാക്കള്‍ ഓടിച്ച ബൈക്കില്‍ ട്രാവലര്‍ ഇടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇത്.അപകടത്തില്‍പ്പെട്ട് വഴിയരികില്‍ കിടന്ന യുവാക്കളെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വാഹന വ്യൂഹത്തിലുണ്ടായ ആംബുലന്‍സിലാണ് പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.