2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

റൊണാള്‍ഡോ ഇനി ക്ലബുടമ

മാഡ്രിഡ്: ബ്രസീല്‍ ഫുട്‌ബോള്‍ ഇിതാഹാസം റൊണാള്‍ഡോ ഇനി ക്ലബുടമ. ലാലിഗയില്‍ കളിക്കുന്ന ക്ലബ് റയല്‍ വല്ലഡോലിഡിനെയാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ക്ലബിന്റെ 51 ശതമാനം ഓഹരികളും സ്വന്തമാക്കിയ റൊണാള്‍ഡോ ആണ് ഇനി ക്ലബിന്റെ പ്രധാന ഉടമ. ഏകദേശം 25 മില്യണിനാണ് റൊണാള്‍ഡോ ക്ലബ് വാങ്ങിയത്.ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലായിരുന്ന റൊണാള്‍ഡോ ഷെയര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ക്ലബിന്റെ പ്രസിഡന്റായും ഇനി റൊണാള്‍ഡോ മാറും. ഇപ്പോള്‍ ക്ലബിന്റെ പ്രസിഡന്റ് ആയിട്ടുള്ള കാര്‍ലോസ് സുവാരസും റൊണാള്‍ഡോയെ സഹായിക്കാനായി ഉണ്ടണ്ടാകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.