
ഫറൂക്കാബാദ്: ഉത്തര്‍പ്രദേശില്‍ റേഷന്‍ സബ്സിഡിക്ക് അര്‍ഹരായവരുടെ പേരു കണ്ടാല്‍ ഞെട്ടും. ബോളിവുഡില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന നടിമാരായ ദീപിക പദുകോണ്‍, സൊനാക്ഷി സിന്‍ഹ, ജാക്വലിന് ഫെര്‍ണാണ്ടസ്, റാണി മുഖര്‍ജി ഇങ്ങനെ പോകുന്നു പട്ടികയിലെ പേരുകള്‍.
ഫറൂക്കാബാദിലെ സഹബ്ഗഞ്ച് ഗ്രാമത്തിലെ റേഷന്‍ വ്യാപാരിയുടെ കൈവശമാണ് പട്ടികയുള്ളത്. വിതരണക്കാരനെതിരേ ഗ്രാമവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതു പുറത്തു വന്നത്. പരിശോധനയില്‍ നിരവധി നടിമാരുടേയും അവരുടെ ഭര്ത്താക്കന്മാരുടേയും പേരുകള്‍ കണ്ടെത്തുകയായിരുന്നു.
ഇവരുടെയൊക്കെ പേരില്‍ വ്യാജ റേഷന്‍ കാര്‍ഡുണ്ടാക്കി ക്രമക്കേട് നടത്തിയതാവാമെന്നാണ് അധികൃതര്‍ കരുതുന്നത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.