2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

റേഷന്‍ വിതരണ ക്രമം

കൊല്ലം: ഈ മാസം ജില്ലയിലെ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍ വഴി സൗജന്യമായി 25 കിലോഗ്രാം അരിയും രണ്ടു രൂപ നിരക്കില്‍ അഞ്ചു കിലോഗ്രാം ഗോതമ്പും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ ഏഴു കിലോഗ്രാം അരിയും 6.70 രൂപ നിരക്കില്‍ ഒരു കിലോഗ്രാം ഗോതമ്പും 15 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം ആട്ടയും ലഭിക്കും.
രണ്ടു രൂപയുടെ ഭക്ഷ്യധാന്യവിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ട എ പി എല്‍  വിഭാഗക്കാര്‍ക്ക് പരമാവധി ഏഴു കിലോഗ്രാം അരി രണ്ടു രൂപ നിരക്കില്‍ ലഭിക്കും. എ എ വൈ വിഭാഗക്കാര്‍ക്ക് സൗജന്യമായി 35 കിലോഗ്രാം അരി ലഭ്യമാണ്. അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് മാസം 10 കിലോഗ്രാം അരി സൗജന്യം. ബി പി എല്‍എ എ വൈ വിഭാഗത്തിലുള്ളവര്‍ക്ക് ഒരംഗത്തിന് 13.50 രൂപ   നിരക്കില്‍ 400 ഗ്രാം പഞ്ചസാര പ്രതിമാസം ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കുടുംബങ്ങള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കുടുംബങ്ങള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 17 രൂപ നിരക്കില്‍ ലഭിക്കും. റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ 18004251550 എന്ന ടോള്‍ ഫ്രീ  നമ്പരിലോ ജില്ലാ സപ്ലൈ ഓഫീസിലോ താലൂക്ക് സപ്ലൈ ഓഫീസുകളിലോ അറിയിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.