2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

റേഷന്‍ കാര്‍ഡ് കരട് പട്ടിക തെറ്റുതിരുത്താന്‍ തിരക്ക്

ജില്ലയില്‍ ആകെ 5,65,899 പേരാണു റേഷന്‍ കാര്‍ഡ് ഉടമകളായിട്ടുള്ളത്
കണ്ണൂര്‍: റേഷന്‍ കാര്‍ഡ് കരട് പട്ടിക പുറത്തുവന്നതോടെ പരാതിക്കാരുടെ അപേക്ഷാ ഫോറങ്ങള്‍ സ്വീകരിക്കാന്‍ താലൂക്ക് ഓഫിസുകളില്‍ തിരക്കോടു തിരക്ക്. പരാതികളിന്‍മേലുള്ള പരിശോധനാ കമ്മറ്റിയുടെ ഹിയറിങ് 30 മുതല്‍ നടക്കും.
ഹിയറിങ് കമ്മിറ്റിയില്‍ പരിഹരിക്കാത്ത ആക്ഷേപങ്ങളും പരാതിയും കലക്ടര്‍ ഉള്‍പ്പെടുന്ന അപ്പീല്‍ കമ്മിറ്റിക്കു മുമ്പാകെ ബോധിപ്പിക്കാം. ഏഴുദിവസമാണ് ഇതിനായി ഗുണഭോക്താക്കള്‍ക്കു നല്‍കുന്നത്. അപ്പീല്‍ കമ്മിറ്റി തള്ളുന്ന പരാതികളാണ് ഇത്തരത്തില്‍ സ്വീകരിക്കുക. നിലവില്‍ മുന്‍ഗണനാ ലിസ്റ്റില്‍പ്പെടാത്തവര്‍ മാര്‍ക്കു ലഭിക്കുന്നതിനാണ് പുതിയ പരാതിയുമായി ഓഫിസുകളില്‍ എത്തുന്നത്. ഇന്നലെ രാവിലെ മുതല്‍ തന്നെ ജില്ലയിലെ വിവിധ സപ്ലൈ ഓഫിസില്‍ തിരക്ക് അനുഭവപ്പെട്ടു.
ജില്ലയില്‍ ആകെ 5,65,899 പേരാണ് റേഷന്‍ കാര്‍ഡ് ഉടമകളായിട്ടുള്ളത്. നേരത്തെ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ ഫോറങ്ങളില്‍ എഴുതിച്ചേര്‍ത്തിട്ടും മുന്‍ഗണനാ ലിസ്റ്റിലേക്കുള്ള 15 മാര്‍ക്ക് തികയാത്ത നിരവധിപേരുണ്ട്.
പരാതിക്കാര്‍ക്കു നല്‍കിയ സമയക്രമം അനുസരിച്ചു ഹിയറിങ് കമ്മിറ്റി ചേരാനാണു തീരുമാനം. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സമിതിയാണു പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുക. പഞ്ചായത്തുകളില്‍ നിന്നു ആയിരം സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള വീടുകള്‍ക്ക് കരം അടക്കുന്ന കുടുംബങ്ങളുടെ ലിസ്റ്റും വില്ലേജ് ഓഫിസുകളില്‍ നിന്നു ഒരേക്കറിനു മുകളില്‍ വസ്തുകരം അടയ്ക്കുന്നവരുടെ ലിസ്റ്റും മറ്റു സാമൂഹിക വിഷയങ്ങളില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുക.
ആതിനാല്‍ ഈ വിഭാഗത്തില്‍പെട്ട ആരെങ്കിലും ഇനിയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒഴിവാക്കാന്‍ അപേക്ഷ നല്‍കണം.
മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പ് ഇപ്പോള്‍ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് പരിശോധിച്ചു മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള അര്‍ഹതപ്പെട്ട മാര്‍ക്കു ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചശേഷം ആയതു ലഭിച്ചില്ലെങ്കില്‍ മാത്രം അപേക്ഷ നല്‍കിയാല്‍ മതിയെന്നും അറിയിപ്പിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News