2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

റേറ്റിങ് തിരിച്ചുപിടിക്കാന്‍ ടി.വി ഷോയുമായി പുടിന്‍

മോസ്‌കോ: വിവിധ വിഷയങ്ങളില്‍പെട്ട് ഇടിഞ്ഞ തന്റെ ജനസമ്മിതി തിരിച്ചുപിടിക്കാന്‍ ടി.വി ഷോയുമായി റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍. ‘റഷ്യ വണ്‍’ എന്ന സര്‍ക്കാര്‍ നിയന്ത്രിത ചാനലാണ് പ്രസിഡന്റിനെ പങ്കെടുപ്പിച്ച് വാരാന്ത്യ ഷോ ടെലികാസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നടന്ന ആദ്യ ഷോയില്‍ കുട്ടികളോടും വിദ്യാര്‍ഥികളോടുമൊപ്പമാണ് പ്രസിഡന്റ് പ്രത്യക്ഷപ്പെട്ടത്. നേരത്തെയും പ്രസിഡന്റിനെ പങ്കെടുപ്പിച്ച് ടി.വി പരിപാടികള്‍ നടത്താറുണ്ടെങ്കിലും ആഴ്ചതോറും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി ഇതാദ്യമാണ്.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള പുടിന്റെ തീരുമാനത്തെ തുടര്‍ന്നു റഷ്യയില്‍ വന്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇക്കാരണത്താല്‍ ഇദ്ദേഹത്തിന്റെ ജനസമ്മിതി കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ത്രീകളുടെ പെന്‍ഷന്‍പ്രായം 55ല്‍നിന്ന് 63 ആയും പുരുഷന്‍മാരുടേത് 60ല്‍നിന്ന് 65 ആയും ഉയര്‍ത്താനായിരുന്നു തീരുമാനം. പ്രതിഷേധങ്ങളെ തുടര്‍ന്നു സ്ത്രീകളുടേത് 60 ആക്കി കുറച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.