2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

റെയ്ഡിന് മുമ്പ് ബാബുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് സാധനങ്ങള്‍ മാറ്റി

കൊച്ചി:വിജിലന്‍സ് റെയ്ഡ് നടക്കുന്നതിന് മൂന്നാഴ്ച മുമ്പ് കെ.ബാബുവിന്റെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയതായി വിജിലന്‍സ് കണ്ടെത്തി. ബാബുവിന്റെയും ഭാര്യയുടെയും പേരില്‍ എസ്.ബി.ടി തൃപ്പൂണിത്തുറ ശാഖയിലുള്ള ലോക്കറില്‍ നിന്ന് ഭാര്യ സാധനങ്ങള്‍ എടുക്കുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
ഓഗസ്റ്റ് 10ന് ബാബുവിന്റെ ഭാര്യയെന്ന് കരുതുന്ന സ്ത്രീ ലോക്കറില്‍ നിന്ന് സാധനങ്ങള്‍ എടുത്തു മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പരിശോധനയില്‍ ലഭിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ബിജി ജോര്‍ജ് ബാങ്കിലെത്തി പരിശോധിച്ച ശേഷം ദൃശ്യങ്ങള്‍ ശേഖരിച്ചു. റിസപ്ഷനില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഇവര്‍ എടുത്തത് എന്താണെന്ന് വ്യക്തമാക്കുന്ന തെളിവില്ലെന്നാണ് സൂചന. ദൃശ്യത്തില്‍ കാണുന്നത് ബാബുവിന്റെ ഭാര്യായാണെന്ന കാര്യത്തിലും സ്ഥിരീകരണം ആവശ്യമുണ്ട്. ലോക്കര്‍ ഇരിക്കുന്ന ഭാഗത്ത് സി.സി.ടി.വി ഇല്ലാത്തതിനാല്‍ ഇവര്‍ ലോക്കറില്‍ നിന്ന് എടുത്തത് എന്താണെന്ന കാര്യത്തില്‍ ഊഹം മാത്രമാണുള്ളത്.
ഇക്കാര്യത്തില്‍ ബാബുവും ഭാര്യയും നല്‍കുന്ന മൊഴിയാകും നിര്‍ണായകമാകുക. ബാബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് പിടിച്ചെടുത്ത ആഭരണങ്ങളാണ് ലോക്കറില്‍ നിന്നെടുത്തതെന്ന് ഇവര്‍ വിശദീകരിച്ചാല്‍ അതല്ലെന്ന് സ്ഥാപിക്കാനുള്ള വിവരങ്ങള്‍ വിജിലന്‍സിന് ഇനിയും കണ്ടെത്തല്‍ വെല്ലുവിളിയാകും. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമാകും ഇവരില്‍ നിന്നും മൊഴിയെടുക്കുക. സെപ്റ്റംബര്‍ മൂന്നിന് ബാബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 200 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിയിരുന്നു.
റെയ്ഡിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും പേരില്‍ തൃപ്പൂണിത്തുറയിലെ എസ്.ബി.ടി ശാഖയിലുള്ള ലോക്കര്‍ മുദ്രവെക്കുകയും പിന്നീട് തുറന്നു പരിശോധിക്കുകയും ചെയ്തുവെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.