2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

റെയ്ഞ്ച്തല സംഗമം ഇന്ന്

വടക്കാഞ്ചേരി: ഓഗസ്റ്റ് 10 മുതല്‍ 30 വരെ നടക്കുന്ന സുപ്രഭാതം ക്യംപനയിനിന്റെ ഭാഗമായി മുള്ളൂര്‍ക്കര റെയ്ഞ്ച് തല നേതൃസംഗമവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇന്ന് നടക്കും.
രാവിലെ എട്ടിന് മുള്ളൂര്‍ക്കര മദ്‌റസയില്‍ വെച്ചാണ് പരിപാടി. പി.ഖാലിദ് മദനി അധ്യക്ഷനാകും. മുഫത്തിശ് ഫള്‌ലുറഹ്മാന്‍ ഫൈസി, ടി.എച്ച് ഉമര്‍ദാരിമി, എം.പി കുഞ്ഞികോയ തങ്ങള്‍, കെ.എം മുഹമ്മദ് ഹാജി, കെ.എം ഉമര്‍ മാസ്റ്റര്‍, എ.മൊയ്തീന്‍കുഞ്ഞ് മാസ്റ്റര്‍, പി.എ അബ്ദുസലാം, കെ.കെ മരക്കാര്‍ ഹാജി, സി.കെ മൊയ്തീന്‍കുട്ടി ഹാജി, കെ.എ ഹംസകുട്ടി മൗലവി തുടങ്ങിയവര്‍ പങ്കെടുക്കും. സമസ്ത പൊതുപരീക്ഷയിലെ റെയ്ഞ്ചിലെ റാങ്ക് ജേതാക്കള്‍ക്കും, തദ്‌രീബ് മുഅല്ലിം പരീക്ഷയിലെ അധ്യാപകര്‍ക്കുള്ള അവാര്‍ഡ് ദാനവും നടക്കും. സുപ്രഭാതം റിപ്പോര്‍ട്ടറെ ചടങ്ങില്‍ വെച്ച് ആദരിക്കുമെന്ന് റെയ്ഞ്ച് ഭാരവാഹികള്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.