2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

റെയില്‍വേ ബജറ്റ്: പുതിയ നീക്കം ജനാധിപത്യ വിരുദ്ധം

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ആസൂത്രണകമ്മിഷന്‍ വേണ്ടെന്ന് വയ്ക്കുകയും പകരം പ്രഖ്യാപിക്കുകയും ചെയ്ത നീതി ആയോഗിന്റെ ഭാഗത്തു നിന്നാണ് ആദ്യമായി റയില്‍ ബജറ്റ് അനാവശ്യമാണെന്ന അഭിപ്രായമുയര്‍ന്നത്. അതിന്റെ മറയിലാണ് റയില്‍വേയെ പരിഷ്‌കരിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നിതി ആയോഗ് അംഗം ബിബേക് ദിബ്രേയിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയത്.
അവരും ഇതേ നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. തുടര്‍ന്ന് ഇക്കാര്യം പരിഗണിച്ച റയില്‍വേ മന്ത്രാലയം റയില്‍വേയ്ക്ക് പ്രത്യേക ബജറ്റ് വേണ്ടെന്ന് നിര്‍ദേശിക്കുകയും അക്കാര്യം മന്ത്രിസഭ പരിഗണിച്ച് തീരുമാനം കൈക്കൊള്ളുകയുമായിരുന്നു. റയില്‍ ബജറ്റ് പ്രത്യേകമായി വേണമെന്നത് നീണ്ട കാലത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉണ്ടായ തീരുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് വേണ്ടെന്നു വച്ചിരിക്കുന്നത് തികച്ചും ഏകപക്ഷീയമായാണ് എന്ന് പറയാതെ വയ്യ.
ആസൂത്രണ കമ്മിഷന്റെയും നീതി ആയോഗിന്റെയുമൊക്കെ കാര്യത്തിലെന്ന പോലെ സുപ്രധാനമായ തീരുമാനങ്ങള്‍ പോലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനുള്ള ജനാധിപത്യ മര്യാദ സര്‍ക്കാര്‍ കാട്ടുന്നില്ലെന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണ് ഈ തീരുമാനം.

ബിജു തൊട്ടിയില്‍
കൊട്ടാരമുക്ക്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.