2017 January 20 Friday
നീ ഇഹലോകത്ത് ഒരു വിദേശിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെ ആകണം
-മുഹമ്മദ് നബി (സ്വ)

റെയില്‍വേ പ്ലാറ്റ്‌ഫോമിനടുത്തെ മരത്തിന് തീപിടിച്ചു

 

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിനു സമീപം ഉണങ്ങിയ മരത്തിന് തീപിടിച്ചു. രണ്ടു ദിവസമായി പുകഞ്ഞുകൊണ്ടിരുന്ന മരമാണ് കത്തുന്നത്. റെയില്‍വേ സ്റ്റേഷന്റെ തെക്കുഭാഗത്തായി പ്ലാറ്റ്‌ഫോമിന്റെ തൊട്ടുപിന്നിലാണ് മരത്തിന് തീപിടിച്ചത്. മരത്തിന്റെ ദ്വാരംവീണ ഭാഗത്തുകൂടെയാണ് തീപടര്‍ന്നതെന്നാണ് കരുതുന്നത്.
ഇവിടേയ്ക്ക് ഫയര്‍എന്‍ജിന് എത്താനാവാത്തത് തീഅണക്കാനുള്ള ശ്രമം ദുഷ്‌കരമാക്കും. യാത്രക്കാരും പരിസരവാസികളും ഒരു ദിവസം മുമ്പുതന്നെ സ്റ്റേഷന്‍ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.