2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

റെയില്‍വേ അപേക്ഷ: സ്ത്രീകള്‍ക്ക് നിയന്ത്രണം വരുന്നു

 

ന്യൂഡല്‍ഹി: പ്രത്യേക ജോലികളില്‍ അപേക്ഷിക്കുന്നതില്‍നിന്ന് സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി റെയില്‍വേ മന്ത്രാലയം.
ലോക്കോ പൈലറ്റ്, പോര്‍ട്ടര്‍, ഗാര്‍ഡ്, ഗാങ്‌മെന്‍ തുടങ്ങിയ ജോലികള്‍ സ്ത്രീകള്‍ക്ക് പ്രയാസകരവും അനുയോജ്യവുമല്ലെന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍.
ഇത്തരം ജോലികളിക്ക് പുരുഷന്മാരെ മാത്രം ജോലിക്ക് എടുത്താല്‍ മതിയെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പെഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിങ്ങിന് (ഡി.ഒ.പി.ടി) കത്തയച്ചു. ഇത്തരം ജോലികള്‍ സുരക്ഷിതമല്ലെന്ന് നിരവധി വനിതാ തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ടെന്ന് റെയില്‍ വേ അധികൃതര്‍ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും സ്ത്രീകളുടെ സുരക്ഷയ്ക്കാണ് പ്രഥമ മുന്‍ഗണനയെന്നും റെയില്‍വേ ജീവനക്കാരനായ എസ്.എന്‍ അഗര്‍വാള്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.