2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

റെയില്‍വേയില്‍ അപ്രന്റിസ്; 413 ഒഴിവുകള്‍

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആകെ 413 ഒഴിവുകളുണ്ട്. റായ്പൂര്‍ ഡിവിഷനിലും റായ്പുരിലെ വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമായാണ് ഒഴിവുകള്‍. ഒരുവര്‍ഷമാണ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്..
എസ്.എസ്.എല്‍. സി അല്ലെങ്കില്‍ തത്തുല്യം, ഐ.ടി.ഐ വിജയം എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത.

15നും 24നും മധ്യേ പ്രായമുള്ളവരായിരിക്കണം. 2018 ഓഗസ്റ്റ് 16 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗത്തിനു മൂന്നും വിമുക്തഭടര്‍ക്കും അംഗപരിമിതര്‍ക്കും പത്തും വര്‍ഷത്തെ ഇളവ് ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഛത്തിസ്ഗഢ് സര്‍ക്കാര്‍ നിബന്ധനകള്‍ക്കനുസരിച്ച് സ്‌റ്റൈപന്‍ഡ് ലഭിക്കും. http:www.secr.indianrailways.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബര്‍ 09.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.