2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റെയില്‍വെ ജീവനക്കാരന്‍ ജോലിക്കിടെ കായലില്‍ വീണ് കാണാതായി

 

നെട്ടൂര്‍: റെയില്‍വെ ട്രാക്ക് പരിശോധനക്കിടെ കായലില്‍ വിണ് റയില്‍വെ ജീവനക്കാരനെ കാണാതായി. ചേര്‍ത്തല വാരനാട് കരിയില്‍ വിട്ടില്‍ ഹരിദാസിന്റെ മകന്‍ വിവേക്(26) നെയാണ് കാണാതായത്. എറണാകുളം ആലപ്പുഴ തീരദേശ പാതയില്‍ കുമ്പളം അരൂര്‍ പാലത്തില്‍ ശനിയാഴ്ച പുലച്ചെ ഒരു മണിക്കായിരുന്നു അപകടം. വിവേക് മറ്റൊരു ജിവനക്കാരനായ അജേഷിനൊപ്പം ട്രാക്ക് പരിശോധന നടത്തി കുമ്പളംഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
അരൂര്‍ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വന്ന മെമു ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് അജേഷ് ഓടി പാളത്തിനരികിലെ സ്റ്റാന്‍ഡില്‍ കയറി. എന്നാല്‍ വിവേകിനോടിയെത്താനായില്ല. പാലത്തിന്റെ കമ്പിയില്‍ തൂങ്ങി കിടന്ന വിവേക് പിടിവിട്ട് കായലിലേക്ക് വിഴുകയായിരുന്നു.
തുടര്‍ന്ന് അരുര്‍ ഫയര്‍ഫോഴ്‌സ്, കോസ്റ്റല്‍ പോലിസ്, പനങ്ങാട് പോലീസ് റയില്‍വെ വിഭാഗം ജീവനക്കാരുമെത്തി പരിശോധന നടത്തിയെങ്കിലും വൈകിട്ട് ഇരുട്ടായതോടെ പരിശോധന തല്‍ക്കാലത്തേക്ക് നിര്‍ത്തിവക്കുകയായിരുന്നു.ഞായറാഴ്ച പരിശോധന പുന:രാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.