2017 May 25 Thursday
എതിരാളികള്‍ ഉണ്ടാകുമെന്ന് ഭയക്കുന്ന ഒരുത്തന് യഥാര്‍ഥ സുഹൃത്ത് ഉണ്ടാകുകയില്ല
ഹാസ്‌ലിറ്റ്

റെനോ കുതിപ്പ് തുടരുന്നു

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഇന്ത്യന്‍ കാര്‍ വിപണിയില്‍ എത്തിയിട്ട് അധിക കാലമായില്ല. വിപണിയില്‍ കാലു കുത്തിയതു മുതല്‍ റെനോയുടെ കാര്‍ വില്‍പന കുതിച്ചു മുന്നേറുകയാണ്. ക്വിഡ്, ഡസ്റ്റര്‍ എന്നീ മോഡലുകളാണ് റെനോ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത്. ഒരു ലക്ഷം ക്വിഡാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. അതിനാല്‍ തന്നെ ഇന്ത്യയിലെ അതിവേഗം വളരുന്ന കാര്‍ നിര്‍മാതക്കളില്‍ ഇടം പിടിച്ചിരിക്കുകയാണ് റെനോ. ഇന്ത്യയിലെ ഏറ്റവും വില്‍പനയുള്ള 10 കാറുകളില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് ക്വിഡ്. 2015 സെപ്റ്റംബറിലാണ് ക്വിഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഒരു വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം ഉപഭോക്താക്കളുമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് റെനോ. ഡിസംബറില്‍ മികച്ച ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 2.65 ലക്ഷം മുതലാണ് ചെറു കാറായ ക്വിഡിന്റെ വില.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.