2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

റെനെ മ്യൂളസ്റ്റീന്‍ ആസ്‌ത്രേലിയന്‍ ടീമിന്റെ സഹ പരിശീലകന്‍

സിഡ്‌നി: കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന റെനെ മ്യൂളസ്റ്റീന്‍ ആസ്‌ത്രേലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ സഹ പരിശീലകനായി ചുമതലയേറ്റു. ഗ്രഹാം അര്‍നോള്‍ഡിനൊപ്പം അസിസ്റ്റന്റ് പരിശീലകനായാണ് റെനെ ആസ്‌ത്രേലിയന്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സഹ പരിശീലകന്‍ കൂടിയാണ് റെനെ.
ആസ്‌ത്രേലിയയുടെ ടീമുകളുടെ മേല്‍നോട്ടം ആകും റെനെയുടെ ഉത്തരവാദിത്വം. മാഞ്ചസ്റ്ററിലായിരുന്നപ്പോള്‍ അലക്‌സ് ഫെര്‍ഗൂസന്റെ സഹപരിശീലകനായി പല വന്‍ താരങ്ങളെയും വളര്‍ത്തിയെടുത്തതില്‍ റെനെക്ക് വലിയ പങ്കുണ്ടണ്ടായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.