2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

റെഡ്മി നോട്ട് 4 ഇനി ഇന്ത്യന്‍ സ്റ്റോറുകളില്‍ ലഭ്യമാവും

രണ്ടു മാസത്തെ ഓണ്‍ലൈന്‍ വില്‍പനക്ക് ശേഷം ‘ഷവോമി റെഡ്മി നോട്ട് 4 ‘ ശനിയാഴ്ച മുതല്‍ ഇന്ത്യന്‍ സ്‌റ്റോറുകളില്‍ ലഭ്യമാവും. ഫഌപ്കാര്‍ട്ടിലൂടെയും എം.ഐ ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും മാത്രം വില്‍പ്പന ചെയ്തിരുന്ന റെഡ്മി നോട്ട് 4 ന് ആവശ്യക്കാര്‍ ഏറെയാണ്.

12.01 നു വില്‍പ്പന തീർന്നുവെന്ന നോട്ടിഫിക്കേഷന്‍

12.01 നു വില്‍പ്പന തീർന്നുവെന്ന നോട്ടിഫിക്കേഷന്‍

രണ്ടു മാസത്തിനിടക്ക് ഇന്ത്യയില്‍ ഈ ഉല്‍പന്നം പത്ത് ലക്ഷത്തോളം ആളുകള്‍ വാങ്ങിക്കഴിഞ്ഞു. ബ്ലാക്ക്, ഡാര്‍ക്ക് ഗ്രെ, ഗോള്‍ഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് റെഡ്മി നോട്ട് 4 ഉള്ളത്. 2ജിബി റാം- 32 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 3ജിബി റാം- 32 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 4ജിബി റാം- 64 ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നിങ്ങനെ മൂന്നു വിധത്തിലാണു ഫോണുകള്‍ ഇറക്കിയിട്ടുള്ളത്.

ഫഌപ്കാര്‍ട്ടില്‍ ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച വില്‍പന 12.01 ആയപ്പോഴേക്കും സ്‌റ്റോക്ക് കഴിഞ്ഞിരുന്നു. ഈ ഉല്‍പന്നം ഇന്ത്യന്‍ സ്‌റ്റോറുകളില്‍ വിപണിയിലെത്തുന്നതോടെ നല്ല വില്‍പ്പനയുണ്ടാവുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

ഷവോമിയുടെ ഇതിന് മുമ്പുള്ള ഉല്‍പന്നമായ റെഡ്മി നോട്ട് 3 യും ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 4000 എം.എ.എച്ച് ബാറ്ററിയും നല്ല പെര്‍ഫോമന്‍സുമാണ് ഷവോമിയെ ജനങ്ങള്‍ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.