2018 July 11 Wednesday
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നം
- എ.പി.ജെ അബ്ദുല്‍ കലാം

റെക്കോര്‍ഡ് നേട്ടവുമായി എംബാപ്പെ

മോസ്‌കോ: സെമി ഫൈനലില്‍ ബെല്‍ജിയത്തിനെതിരേയുള്ള മത്സരത്തില്‍ ഫ്രഞ്ച് താരം കിലിയര്‍ എംബാപ്പെക്ക് റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ ഡ്രിബിള്‍ ചെയ്യുന്ന ഫ്രഞ്ച് താരമെന്ന് റെക്കോര്‍ഡാണ് എംബാപ്പെ സ്വന്തമാക്കിയത്. എംബാപ്പെ വേഗത കൊണ്ട് ബെല്‍ജിയം താരങ്ങളെ നിരന്തരം പരീക്ഷിച്ച് കൊണ്ടേയിരുന്നു.
മത്സരത്തില്‍ 15 ഡ്രിബിളുകള്‍ക്കാണ് ആണ് എംബാപ്പെ ശ്രമിച്ചത്. അതില്‍ 7 എണ്ണത്തില്‍ ഫ്രാന്‍സ് യുവതാരം വിജയിക്കുകയും ചെയ്തു. 1966 മുതല്‍ ഇതുവരെ ഒരു ഫ്രഞ്ച് താരവും ഇത്രയും ഡ്രിബിള്‍ ഒരു ലോകകപ്പ് മത്സരത്തില്‍ പുറത്തെടുത്തിട്ടില്ല. 1966 മുതലാണ് ലോകകപ്പില്‍ ഇത്തരം റെക്കോര്‍ഡുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ തുടങ്ങിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.