2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

റുബുഉല്‍ ഖാലിക്കു മുകളിലൂടെ വ്യോമ പാത തുറക്കാന്‍ സഊദി ഒമാന്‍ ധാരണ

റിയാദ്: ലോകത്തെ ഏറ്റവും വലിയ മരുഭൂമികളിലൊന്നായ റുബുഉല്‍ ഖാലിക്ക് മുകളിലൂടെ വ്യോമ പാത തുറക്കാന്‍ സഊദി -ഒമാന്‍ ധാരണയിലെത്തി. എംപ്റ്റി ക്വര്‍ട്ടര്‍ എന്ന പേരിലറിയപ്പെടുന്ന മരുഭൂമിയിലൂടെ വ്യോമ പാത തുറന്നാല്‍ യാത്രാ ദൈര്‍ഘ്യം ഏറെ കുറക്കാന്‍ കഴിയുന്നതിനാല്‍ ഇത് ഏറെ വിജയകരമാകുമെന്നാണ് കണക്കാക്കുന്നത്. ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ ഏവിയേഷന്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

ഇതിലൂടെ വ്യോമ സഞ്ചാരം നിലവില്‍ വന്നാല്‍ സഊദിയില്‍ നിന്നും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും ഒമാനിലേക്കുള്ള വിമാന യാത്രാ സഞ്ചാരം ഏറെ ചുരുങ്ങുമെന്നതാണ് ഈ വഴി തുറക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. സഊദി, ഒമാന്‍, യു.എ.ഇ എന്നീ മൂന്നു രാജ്യങ്ങളിലാളിലായി വ്യാപിച്ചു കിടക്കുന്ന റുബുഉല്‍ ഖാലിഎന്ന മരുഭൂ ഭീമന്‍ ലോകത്തെ ഏറ്റവും ദുഷ്‌കരവും അപകടകരവുമായ മേഖലകളിലൊന്നാണെന്നാണ് കരുതുന്നത്. 650000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള റുബുഉല്‍ ഖാലി മണല്‍ക്കാടിനു തെക്കന്‍ അറേബ്യായുടെ മൂന്നിലൊന്നു വലിപ്പമാണുള്ളത്. സഊദി, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് ഇതിന്റെ ഏറിയ ഭാഗവുമുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.