2019 December 12 Thursday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

റീടെസ്റ്റിന് നടപടിയില്ല; നിരത്തിലിറങ്ങാനാകാതെ കണ്ണാശുപത്രിയിലെ ആംബുലന്‍സ്

മെഡിക്കല്‍ കോളേജ്: അധികൃതരുടെ പിടിപ്പുകേട് കാരണം ജില്ലാ കണ്ണാശുപത്രിയിലെ ആംബുലന്‍സ് നിശ്ചലാവസ്ഥയില്‍. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് റീടെസ്റ്റിനുളള പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല. റീടെസ്റ്റ് കഴിഞ്ഞാലെ നിരത്തിലോടാനുള്ള ഫിറ്റ്‌നസ്  സര്‍ട്ടിഫിക്ക്റ്റ് ലഭിക്കൂ. ഇതിനുള്ള നടപടികള്‍ അനിശ്ചിതത്വത്തിലാണ്. ടെസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ട ചുമതല  പി.ഡബ്ല്യു.ഡിക്കാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇത് സംബന്ധിച്ച രേഖകള്‍ പി.ഡബ്ല്യു.ഡിക്ക് കൈമാറിയതായും പറയുന്നു. എന്നാല്‍  പി.ഡബ്ല്യു.ഡി ഇതിനോട് പ്രതികരിച്ചിട്ടില്ല.
വിവിധ ആശുപത്രികളില്‍ ദാനം ചെയ്യുന്ന കണ്ണ് എടുക്കുന്നതും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കണ്ണ് വിഭാഗം ഒ.പിയിലേയ്ക്ക് ഡോക്ടര്‍മാരെ കൊണ്ട് പോകുന്നതുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ആംബുലന്‍സ്  ഉപയോഗിച്ചിരുന്നത്.
ആംബുലന്‍സ് ഷെഡില്‍ ഒതുക്കിയതോടെ ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം താളം തെറ്റി. ദാനം ചെയ്യുന്ന കണ്ണ് എടുക്കാന്‍ ജീവനക്കാര്‍ തങ്ങളുടെ സ്വകാര്യ വാഹനങ്ങളില്‍ പോകേണ്ട സ്ഥിതിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.