2018 June 11 Monday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

 

മഹിളാ സമഖ്യ സൊസൈറ്റി വിവിധ ജില്ലകളില്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനത്തില്‍ താല്‍പര്യമുള്ള സ്ത്രീകള്‍ അപേക്ഷ മെയ് 15നു മുന്‍പ് അയയ്ക്കണം. കാസര്‍കോട്, പാലക്കാട്, വയനാട്, മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒന്നു വീതം ഒഴിവുകളുണ്ട്. ബിരുദമാണ് യോഗ്യത. പ്രായം: 25നും 45നും മധ്യേ.
രണ്ടു വര്‍ഷക്കാലം സാമൂഹ്യ പ്രവര്‍ത്തന പരിചയം വേണം. പ്രതിമാസം 23,100 രൂപ വേതനം. ഡയരക്ടര്‍, കേരളാ മഹിള സമഖ്യ സൊസൈറ്റി, ടി.സി 201652, കല്‍പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. ഫോണ്‍: 04712348666.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.