2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

റിവാള്‍ഡോ ഐ.എസ്.എല്ലിലേക്ക്

ന്യൂഡല്‍ഹി: ബ്രസീല്‍ ഇതിഹാസം റിവാള്‍ഡോയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. മുന്‍ താരത്തെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഐ.എസ്.എല്‍ ടീമായ ഡല്‍ഹി ഡൈനാമോസാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ക്ലബ് ചര്‍ച്ചയിലാണ്. ഐ.എസ്.എല്ലിന്റെ മൂന്നാം എഡിഷനില്‍ 44കാരനായ റിവാള്‍ഡോയെ മാര്‍ക്വീ മാനേജരായി എത്തിക്കാനാണ് ക്ലബിന്റെ ശ്രമം. നേരത്തെ കഴിഞ്ഞ സീസണില്‍ മറ്റൊരു ബസ്രീല്‍ ഇതിഹാസമായിരുന്ന റൊബര്‍ട്ടോ കാര്‍ലോസായിരുന്നു ഡല്‍ഹിയുടെ പരിശീലകന്‍.
റിവാള്‍ഡോയെ കിട്ടിയില്ലെങ്കില്‍ മുന്‍ ഇറ്റാലിയന്‍ താരം സിറോ ഫെരാരയേയും ഡല്‍ഹി കോച്ചായി പരിഗണിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.