2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

റിയോ: ബ്രയാന്‍ സഹോദരന്‍മാര്‍ പിന്‍മാറി

ലോസ് ആഞ്ചല്‍സ്: അമേരിക്കയുടെ ഡബിള്‍സ് ടെന്നീസ് താരങ്ങളായ ബോബ്-മൈക്ക് ബ്രയാന്‍ സഖ്യം റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി. നിലവിലെ ഒളിംപിക് ജേതാക്കളാണ്. ആരോഗ്യ സംബന്ധമായ ആശങ്കകളെ കുറിച്ചാണ് പിന്‍മാറുന്നതെന്ന് ഇരുവരും അറിയിച്ചു. എന്നാല്‍ ഇവര്‍ സിക വൈറസിനെ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.
ഒളിംപിക്‌സില്‍ മത്സരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോള്‍ ആരോഗ്യത്തിനാണ് പ്രാധാന്യ നല്‍കുന്നത്. അതോടൊപ്പം കുടുംബത്തിനൊപ്പം കുറച്ചു സമയം ചെലവഴിക്കേണ്ടതുണ്ട്.
ഇക്കാരണത്താല്‍ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഇരുവരും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.