2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

റിയോ: നാലു റഷ്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി

മോസ്‌കോ: നാലു റഷ്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് റിയോ ഒളിംപിക്‌സില്‍ മത്സരിക്കാന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ അസോസിയേഷന്‍ അനുമതി നല്‍കി. ഈ താരങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ സമീപിച്ചിരിക്കുകയാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍.
കഴിഞ്ഞ ദിവസം റഷ്യന്‍ താരങ്ങളെ ഒന്നടങ്കം വിലക്കാനുള്ള തീരുമാനം അതത് കായിക സംഘടനകള്‍ക്ക് തീരുമാനിക്കാമെന്ന് ഐ.ഒ.സി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിയിരുന്നു.  വ്‌ളാദിമിര്‍ മാല്‍കോവ്, നതാലിയ പെര്‍മിനോവ, എന്നിവ പുരുഷ-വനിത സിംഗിള്‍സിലും വ്‌ളാദിമിര്‍ ഇവാനോവ്,ഇവാന്‍ സോസോനോവ് എന്നിവര്‍ ഡബിള്‍സിലും മത്സരിക്കും. ബാഡ്മിന്റണ്‍ ഫെഡറേഷന് കടുത്ത ഉത്തേജക പരിശോധനാ സംവിധാനങ്ങളാണുള്ളത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ റിയോ ഒളിംപിക്‌സിന് മുന്‍പ് പരിശോധന ശക്തിപ്പെടുത്തിയിരുന്നു. ഈ നാലു താരങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കുകയും ഇവരുടെ സാംപിളുകള്‍ റഷ്യക്ക് പുറത്ത് നിന്ന് പരിശോധിക്കുകയും ചെയ്തു.
ഇവര്‍ മരുന്നടിച്ചില്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്നും ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ തോമസ് ലുന്‍ഡ് പറഞ്ഞു. അസോസിയേഷന്‍ ചട്ടപ്രകാരം ഇവര്‍ ഉത്തേജക പരിശോധനയില്‍ നിരപരാധിത്വം തെളിയിച്ചവരാണ്. അന്തിമ തീരുമാനം ഐ.ഒ.സിയുടേതാണെന്നും ലുന്‍ഡ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News