2020 June 03 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റിയോ: ചൈനീസ് സന്ദര്‍ശകര്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്

ബെയ്ജിങ്: ഒളിംപിക് ടീമിനെതിരേ അക്രമമുണ്ടായ സാഹചര്യത്തില്‍ ഒളിംപിക്‌സിനായി റിയോയിലെത്തുന്ന ചൈനക്കാര്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. അക്രമ സാധ്യതയുള്ള ബ്രസീലിലെ പ്രദേശങ്ങളിലേക്ക് പോകുന്നത് ചൈനീസ് സന്ദര്‍ശകര്‍ ഒഴിവാക്കണമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.
ബ്രസീലില്‍ മോഷണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ ചൈനീസ് സന്ദര്‍ശകര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ആഢംബര വസ്തുക്കള്‍ പുറത്തേക്ക് പോകുമ്പോള്‍ കൈയിലെടുക്കരുത്. ബാഗുകള്‍ ഉപയോഗിക്കുകയോ നടന്നു കൊണ്ട് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ ചെയ്യരുത്. ഇത് നിങ്ങളെ അപകടത്തില്‍ ചാടിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം അപരിചിതരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ പറഞ്ഞു. ചൈനീസ് ഒളിംപിക് സംഘത്തില്‍ 711 പേരാണ് ഉള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.