2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

റിയോ ഒളിംമ്പിക്‌സ്: വിലക്ക് നീക്കാനുള്ള റഷ്യയുടെ അപ്പീല്‍ തള്ളി

റിയോ: ഒളിംമ്പികസില്‍ പങ്കെടുക്കാനുള്ള വിലക്കു നീക്കാനുള്ള റഷ്യയുടെ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയാണ് തള്ളിയത്. വിലക്കു നീക്കണമെന്നാവശ്യപ്പെട്ട് റഷ്യന്‍ ഒളിംമ്പിക് ഫെഡറേഷനും അറുപത്തെട്ടോളം കായിക താരങ്ങളുമാണ് അപ്പീല്‍ നല്‍കിയത്. ഉത്തേജക മരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.

റഷ്യന്‍ നിര്‍മിത ഉത്തേജമരുന്ന് കഴിഞ്ഞ നാലു വര്‍ഷമായി താരങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉത്തേജകമരുന്ന് ഏജന്‍സിയാണ് വിവരം പുറത്തു വിട്ടത്. അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങള്‍ റഷ്യയെ വിലക്കാനുള്ള ആവശ്യവുമായി രംഗത്തു വന്നത്. തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിംമ്പിക് കമ്മറ്റി വിലക്കേര്‍പെടുത്തിയത്.

അന്തിമ തീരുമാനം ഞായറാഴ്ച ചേരുന്ന അന്താരാഷ്ട്ര ഒളിംമ്പിക് കമ്മറ്റിയുടെ യോഗത്തിലുണ്ടാവും . റഷ്യക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ റിയോ ഒളിംമ്പിക്‌സിന് മങ്ങലേല്‍ക്കും. അമേരിക്കക്കൊപ്പം സ്വര്‍ണ നേട്ടത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് റഷ്യ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.