2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

റിയോ ഒളിംപിക്‌സ്: ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

റിയോ ഡി ജനീറോ: ഹോക്കിയില്‍ പുരഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ജര്‍മനിയോടാണ് പുരുഷ വിഭാഗം തോറ്റതെങ്കില്‍ ബ്രിട്ടണോടാണ് വനിതാ വിഭാഗത്തിന്റെ തോല്‍വി.

ജര്‍മനി ഇന്ത്യയെ 2-1 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ക്രിസ്റ്റഫല്‍ റൂഹ്‌റിയാണ് ജര്‍മനിയുടെ വിജയഗോള്‍ കണ്ടെത്തിയത്. മല്‍സരത്തിലെ ആദ്യ ഗോള്‍ ജര്‍മനിയുടെ ഭാഗത്തുനിന്നായിരുന്നു. 18ാം മിനുറ്റില്‍ വെല്ലന്‍ നിക്കള്‍സാണ് ഗോള്‍ നേടിയത്. എന്നാല്‍, 23ാം മിനുറ്റില്‍ രൂപീന്ദര്‍ പാല്‍സിങ്ങിലൂടെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീടുള്ള സമയത്തില്‍ ഇന്ത്യ ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല.

പരാജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ടു കളിയില്‍ നിന്നായി മൂന്നു പോയിന്റായി ടീം ഇന്ത്യയ്ക്ക്. ഇനിയുള്ള മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാം. ആദ്യ മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

Hockey women india rio 2016

ഇന്ത്യയുടെ വനിതകള്‍ക്കും ഹോക്കിയില്‍ തോല്‍വി. ആദ്യ മല്‍സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ബ്രിട്ടനോട് തോല്‍വി ഏറ്റുവാങ്ങാനായിരുന്നു വിധി. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടണ്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.
25, 27, 32 മിനുറ്റുകള്‍ക്കുള്ളിലാണ് മല്‍സരത്തില്‍ ഗോളുകള്‍ പിറന്നത്. ഇന്ത്യന്‍ പ്രതിരോധനിര ബ്രിട്ടണിന്റെ മുന്നേറ്റങ്ങള്‍ക്കു മുമ്പില്‍ വീഴുന്ന കാഴ്ചയാണ് മല്‍സരത്തിലുടനീളം കണ്ടത്.
ബ്രിട്ടണിനെതിരേ ഒന്നു രണ്ടു മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ വനിതകളുടെ ഭാഗത്ത് നിന്നുണ്ടായതൊഴിച്ചാല്‍ മല്‍സരത്തില്‍ തീര്‍ത്തും നിറം മങ്ങി ഇന്ത്യന്‍ വനിതകള്‍. ഒരു പോയിന്റോടെ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. ആറു പോയിന്റോടെ ബ്രിട്ടണാണ് പട്ടികയില്‍ ഒന്നാമത്. നാളെ ആസ്‌ത്രേലിയയ്‌ക്കെതിരേയാണ് ഇന്ത്യന്‍ വനിതകളുടെ മല്‍സരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.