2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

റിയോയ്ക്ക് 850 മില്യന്‍ ധനസഹായം

ബ്രസീലിയ: ഒളിംപിക്‌സ് നടത്തിപ്പുകള്‍ക്കായി റിയോ ഡി ജനീറോയ്ക്ക് ബ്രസീലിന്റെ ധനസഹായം. 850 മില്യന്‍ ഡോളറാണ് റിയോക്ക് അനുവദിച്ചത്. ഇത് അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും മറ്റുമാണ്.
ഈ തുക അടിയന്തര ബജറ്റില്‍ പാസാക്കിയ ശേഷം റിയോയ്ക്ക് കൈമാറും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് റിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. റിയോയ്ക്ക് പ്രത്യേക വായ്പകള്‍ അനുവദിക്കുന്ന കാര്യവും ബ്രസീലിന്റെ പരിഗണനയിലുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.