2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

റിയോയില്‍ സുരക്ഷാ ഭീഷണി ആശങ്കയുയര്‍ത്തുന്നു

റിയോ: ഒളിംപിക്‌സിനു ഒരു മാസം മാത്രം ശേഷിക്കെ സുരക്ഷാ ഭീഷണി സന്ദര്‍ശകര്‍ക്ക് ആശങ്ക ഉയര്‍ത്തുന്നു.
കഴിഞ്ഞ ദിവസം പൊലിസ് വാഹനത്തിനു നേരെ അക്രമികള്‍ വെടിയുതിര്‍ത്ത സംഭവമാണ് സന്ദര്‍ശകരെ ആശങ്കപ്പെടുത്തുന്നത്.
റിയോ ഡി ജനീറോയില്‍ സുരക്ഷയ്ക്കായി 80,000 പൊലിസുകാരെയാണ് ബ്രസീല്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇത് കുറവാണെന്നാണ് അത്‌ലറ്റുകളുടെ വാദം.
ദേശീയ സുരക്ഷാ എജന്‍സിയില്‍ നിന്നു മടങ്ങി വരുന്നതിനിടയിലാണ് സുരക്ഷാ സംഘത്തിന് നേരെ വെടിവയ്പ്പുണ്ടായത്. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ബ്രസീലില്‍ നിത്യേന മയക്കുമരുന്ന് മാഫിയയും പൊലിസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവാറുണ്ട്.
ഇത് അധികൃതര്‍ ഗൗരവത്തോടെയെടുത്തിട്ടില്ല. പൊലിസ് തന്നെ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെ സുരക്ഷ ലഭിക്കുമെന്നാണ് സന്ദര്‍ശകരുടെ ചോദ്യം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.