2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

റിയാലിന് 20 രൂപ

റിയാദ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതോടെ വിദേശ വിനിമയ നിരക്കില്‍ വന്‍ ഉയര്‍ച്ച. കുത്തനെ മൂല്യമിടിഞ്ഞ രൂപ ഇന്നലെ ഡോളറിനെതിരേ 70.95 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. വ്യാഴാഴ്ച്ച ഡോളറിനെതിരേ രൂപയുടെ മൂല്യം 70.45 ആയിരുന്നത് വെള്ളിയാഴ്ച്ച രാവിലെ ഒന്‍പത് പൈസ കൂടി വര്‍ധിച്ച് 70.95 ആയി. രൂപയുടെ വിലയിടിവ് നാട്ടില്‍ പണപ്പെരുപ്പത്തിനും അതുവഴി വിലക്കയറ്റത്തിനും ഇടയാക്കുമെങ്കിലും വിനിമയ നിരക്കിലെ ഇടിവ് പ്രവാസികള്‍ക്ക് ആശ്വാസകരമാണ്.
അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക ക്രയവിക്രയത്തില്‍ ഇന്ത്യന്‍ രൂപ കൂപ്പുകുത്തുന്നതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ജോലി ആശങ്കക്കിടയില്‍ ഇത് തെല്ലൊരാശ്വാസമാണ് നല്‍കുന്നത്. സഊദി, ഖത്തര്‍, ഒമാന്‍ റിയാലുകളും യു.എ.ഇ ദിര്‍ഹം, ബഹറൈന്‍, കുവൈത്ത് ദിനാറുമെല്ലാം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
സഊദി റിയാല്‍ 18.90 രൂപക്ക് മുകളിലാണ് വിപണം നടക്കുന്നത്. 19.47 രൂപയിലാണ് ഖത്തര്‍ റിയാലിന് ലഭിക്കുന്നത്. 19.30 ദിര്‍ഹത്തിലാണ് യു.എ.ഇയുടെ നില. കുവൈത്ത് ദിനാറിന് 234.25 രൂപയാണ് ലഭിക്കുന്നത്. ബഹ്‌റൈന്‍ ദിനാര്‍ 188.56 രൂപയും ഒമാനി റിയാല്‍ 184.39 രൂപയ്ക്കുമാണ് വെള്ളിയാഴ്ച വിപണനം നടന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.