2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

റിയാദിൽ നിലമ്പൂർ സ്വദേശിയായ യുവാവ് മരിച്ചു

റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂർ പോത്ത്കല്ല് പാതാർ സ്വദേശി കൂരിക്കാടൻ ശുഹൈബാ(26)ണ്‌ താമസ സ്ഥലത്ത് വെച്ച് മരിച്ചത്. റിയാദ് എക്സിറ്റ് 16ലെ ബൂഫിയയിൽ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ മാസമാണ്‌ അവധിക്ക് നാട്ടിൽ പോയി തിരിച്ചു വന്നത്. അവിവാഹിതനാണ്‌.

മുഹമ്മദ് കോയയാണ്‌ പിതാവ്. ആമിന മാതാവും മുഹമ്മദ് നിസാർ, മുഹമ്മദ് റിയാദ്, നിശാദ്, ഖമറുന്നീസ, ഖൈറുന്നീസ, നജ് മുന്നീസ, നിഹാല തസ്നി എന്നിവർ സഹോദരങ്ങളുമാണ്‌. മയ്യിത്ത് റിയാദിൽ തന്നെ മറവ് ചെയ്യും. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരും നജീബ് മമ്പാട്, നസീർ എന്നിവരും രംഗത്തുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.