2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

റിയാദില്‍ വണ്ടൂര്‍ സ്വദേശി കുഴഞ്ഞ് വീണു മരിച്ചു

 

റിയാദ്: സഊദിയിലെ റിയാദില്‍ മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. വണ്ടൂര്‍ പഴയ ചന്തക്കുന്ന് തട്ടാരക്കാടന്‍ അബ്ദുറശീദ് (38) ആണ് കുഴഞ്ഞുവീണ് മരിച്ചത്. റിയാദിലെ ബത്ഹ കേരള മാര്‍ക്കറ്റില്‍ വാച്ച് കടയിലെ ജീവനക്കാരനായിരുന്നു.
അസീസ് ഖദീജ ദമ്പതികളുടെ മകനാണ്. ഹരീജയാണ് ഭാര്യ. ആയിശ റിഷ, ഫാതിമ റിയ എന്നീ രണ്ടു മക്കളാണുള്ളത്. ശുമേസി മോര്‍ച്ചറിയിലുള്ള മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മൊയ്തീന്‍ കുട്ടി തെന്നലയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.