2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

റിയാദില്‍ തിരൂര്‍ സ്വദേശിയെ വെട്ടിപരിക്കേല്‍പിച്ച് കവര്‍ച്ചാ ശ്രമം

റിയാദ്: റിയാദില്‍ മലപ്പുറം സ്വദേശിയെ കൊള്ളസംഘം വെട്ടി പരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം. മലപ്പുറം തിരൂര്‍ സ്വദേശി അലിയെയാണ് ഒരു സംഘം കവര്‍ച്ചക്കാര്‍ വെട്ടിപരിക്കേല്‍പിച്ചത്. പ്ലാസ്റ്റിക് സാധനങ്ങള്‍ ഓര്‍ഡര്‍ പ്രകാരം കടകളില്‍ എത്തിച്ചു നല്‍കുന്ന ഇദ്ദേഹം ബദിയയില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായത്.

കടയില്‍ നിന്നും ഓര്‍ഡര്‍ സ്വീകരിച്ച് പുറത്തിറങ്ങുന്നതിനിടെ കാറിലെത്തിയ മൂന്നംഗ അറബ് വംശജര്‍ തടഞ്ഞു നിര്‍ത്തി ഇദ്ദേഹത്തിന്റെ പേഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അലി ഇവരെ പ്രതിരോധിച്ചതോടെ തുരുതുരാ വെട്ടുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായെത്തിയ സ്വദേശി ഇവരുടെ കണ്ണില്‍ പെട്ടതിനെ തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സ്വദേശി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തിയാണ് തലക്കും കൈക്കും കാലിനും വെട്ടേറ്റ ഇദ്ദേഹത്തെ ബദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.