2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

റിയല്‍ കശ്മിരിന് സമനില

 

ഐസ്വാള്‍: ഐ ലീഗില്‍ റിയല്‍ കശ്മിരും ഐസ്വാള്‍ എഫ്.സിയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഐസ്വാളിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലായിരുന്നു ഗോള്‍രഹിത സമനില. മത്സരത്തില്‍ കാര്യമായ നീക്കങ്ങളൊന്നും ഇരുടീമുകളും നടത്തിയില്ല. പുതിയ പരിശീലകന്‍ ഹെന്റിയുടെ കീഴിലെ ഐസ്വാളിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. തുടര്‍ച്ചയായ പരാജയത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ഗിഫ്റ്റ് റൈഹാനെ ചുമതലയില്‍നിന്ന് മാറ്റിയത്. ഇന്നത്തെ സമനില റിയലിനെ ബാധിച്ചു. ജയിക്കുകയാണെങ്കില്‍ 23 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തുമായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സിനും മൂന്നാം സ്ഥാനത്തുള്ള റിയലിനും 22 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ചെന്നൈക്ക് 24 പോയിന്റാണുള്ളത്. ഇതോടെ ഐ ലീഗില്‍ ആദ്യ അഞ്ച് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം ശക്തമായി. സമനില നേടിയതോടെ ഒരു പോയിന്റ് മെച്ചപ്പെടുത്തി ഐസ്വാള്‍ ഒന്‍പതാം സ്ഥാനത്തെത്തി. ഇന്ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ നെരോക്കയെ നേരിടും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.