2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പാക്കുന്ന സമയബന്ധിത പ്രൊജക്ടുകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രൊജക്ട് സയന്റിസ്റ്റ് (ഒരു ഒഴിവ്): വേതനം  32,300 രൂപ. യോഗ്യത: എര്‍ത്ത് സയന്‍സ്, സയന്‍സ്, സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ റിമോട്ട് സെന്‍സിങ് ബിരുദമോ ബിരുദാനന്തര ബിരുദമോ വേണം.
റിമോട്ട് സെന്‍സിങ് ആന്‍ഡ് ജി.ഐ.എസില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കാഡ്, ജിസ് ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്): വേതനം  20,000 രൂപ, യോഗ്യത: സിവില്‍ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ അല്ലെങ്കില്‍ ഐ.ടി.ഐ സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, സയന്‍സില്‍ ബിരുദവും ജി.ഐ.എസില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
കാഡ്, ജി.ഐ.എസില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പി.എസ്.സി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി. എസ്.സി, എസ്.ടി, മറ്റു പിന്നോക്കവിഭാഗക്കാര്‍ക്ക് അനുവദനീയ ഇളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഏഴിനു രാവിലെ പത്തിനു കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍, വികാസ്ഭവന്‍, തിരുവനന്തപുരം ഓഫിസില്‍ സ്‌ക്രീനിങ് ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ഹാജരാകണം.
ഫോണ്‍ : 0471  2301167. വെബ്‌സൈറ്റ് : www.skrec.kerala.gov.in.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.