2019 April 24 Wednesday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

റിമാന്‍ഡ് പ്രതിയുടെ ബാര്‍ബര്‍ ഷോപ്പ് അടിച്ചുതകര്‍ത്തു

തളിപ്പറമ്പ്: ബാര്‍ബര്‍ ഷോപ്പ് ഉടമയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ ബാര്‍ബര്‍ഷോപ്പ് അജ്ഞാത സംഘം അടിച്ച് തകര്‍ത്തു. കരിവെള്ളൂര്‍ പെരളത്തെ നെല്ലിവളപ്പില്‍ വിനോദി(40)ന്റെ പെരളത്തെ സരു സ്റ്റോറില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലാമര്‍സലൂണ്‍ ആണ് ഇന്നലെ പുലര്‍ച്ചെ ഒരു സംഘം തകര്‍ത്തത്. കടയുടെ ഗ്ലാസുകളും ഫര്‍ണിച്ചറുകളും എ.സിയും തകര്‍ത്തിട്ടുണ്ട്. ഏഴിലോട് അത്തിപ്പറമ്പ് സ്വദേശിയും പെരളത്തെ ബാര്‍ബര്‍ ഷോപ്പ് ഉടമയുമായ ഗണപതിച്ചാല്‍ കൃഷ്ണനെ(60) കഴിഞ്ഞ ജൂലൈ എട്ടിന് വധിക്കാന്‍ ശ്രമിച്ച കേസിലാണ് വിനോദ് റിമാന്‍ഡിലായത്. കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ കാഞ്ഞങ്ങാട് അജാനൂര്‍ പുല്ലൂരിലെ വെള്ളനാട് വീട്ടില്‍ സുനില്‍ കുമാര്‍(32), എം. അനില്‍കുമാര്‍(38) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. കട ആക്രമിച്ച സംഭവത്തില്‍ വിനോദിന്റെ ഭാര്യയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.