2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

റസിന്‍ മുഹമ്മദ് വക 391 രൂപ

താമരശേരി: പ്രളയബാധിതരെ സഹായിക്കാനായി ധനശേഖരണാര്‍ഥം ഇറങ്ങിയതായിരുന്നു ഒരുകൂട്ടം യുവാക്കള്‍.
വീടുകളില്‍ കയറി ഒരുലക്ഷം രൂപ ശേഖരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഓരോ വീടുകള്‍ കയറുമ്പോഴും ആശ്വാസത്തിന്റെ നീരുറവകള്‍ പലഭാഗങ്ങളിലേക്കായി ഒഴുകിപ്പരന്നു.
അതിനിടെയാണ് നാണയത്തുട്ടുകളുമായി വീടിന്റെ പൂമുഖത്തൊരു കുട്ടിയെ കണ്ടത്. കൈയില്‍ 391 രൂപയുടെ നാണയത്തുട്ടുകള്‍. കാലങ്ങളായി താന്‍ ശേഖരിച്ചുവച്ച നാണയപ്പെട്ടി പൊട്ടിച്ച് റസിനും ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നു. അധ്യാപകരായ മുനീറിന്റെയും ഹഫ്‌സയുടെയും മകനാണ് റസിന്‍.
സഹോദരി നിമാ ഫാത്തിമയുടെയും തന്റെ കൂട്ടുകാരുടെയും സാന്നിധ്യത്തില്‍ ധനശേഖരണത്തിനെത്തിയ യൂത്ത് ലീഗ് സംസ്ഥഉപാധ്യക്ഷന്‍ നജീബ് കാന്തപുരത്തിനും ഖത്തര്‍ കെ.എം.സി.സി ജില്ലാ സെക്രട്ടറി ഷബീബ് റംസാന്റെയും കൈകളിലേല്‍പ്പിക്കുകയായിരുന്നു.
ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ സഹായിച്ചുവെന്ന ആത്മസംതൃപ്തിയിലാണ് കാന്തപുരം ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍ മൂന്നാം ക്ലാസിലെ ഈ മിടുക്കന്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.