2018 January 09 Tuesday
കാത്തിരിക്കുന്നിടത്തോളം കാലം ഒന്നും സംഭവിക്കില്ല
സാമുവല്‍ ബെക്കറ്റ്

റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴിലുളള ശ്രീകാര്യം കട്ടേലയിലെ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് 2017 18 അധ്യയന വര്‍ഷം ഏഴാം ക്ലാസിലേക്ക് പട്ടികവര്‍ഗവിഭാഗത്തിന് ഒരു ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷ നല്‍കാം. ഒക്ടോബര്‍ 26ന് വൈകിട്ട് 3നകം അപേക്ഷകള്‍ നല്‍കണം. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും നല്‍കണം. സീനിയര്‍ സൂപ്രണ്ട്, ഡോ. എ.എം.എം.ആര്‍.എച്ച്.എസ്.എസ് കട്ടേല, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം 695017 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. ഫോണ്‍: 0471 2597900, 8281966620.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.