2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ വെടിവച്ചു കൊന്നു

  • അങ്കാറയിലെ പരിപാടിക്കിടെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു
  • അലെപ്പോയിലെ സാഹചര്യങ്ങള്‍ വിളിച്ചു പറഞ്ഞാണ് അക്രമി വെടിയുതിര്‍ത്തത്

 

അങ്കാറ: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതി ആന്‍ഡ്രേ കാര്‍ലോവ് കൊല്ലപ്പെട്ടു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ അജ്ഞാതന്റെ വെടിയേറ്റാണ് കാര്‍ലോവ് കൊല്ലപ്പെട്ടത്.
 
അക്രമി അലെപ്പോയിലെ സാഹചര്യങ്ങളെപ്പറ്റി ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്ന് തുര്‍ക്ക് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സ്ഥലത്തു നിന്ന് ഞാന്‍ ജീവനോടെ തിരിച്ചുപോകില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.


Read More… ‘അലെപ്പോയെ മറക്കരുത്’- വെടിയുതിര്‍ത്ത ശേഷം അക്രമിയുടെ ആക്രോശം- വീഡിയോ


സുരക്ഷാ സേനയുടെ വെടിയേറ്റ് അക്രമി കൊല്ലപ്പെട്ടതായി തുര്‍ക്കി സര്‍ക്കാര്‍ ചാനലായ അനാദോലു റിപ്പോര്‍ട്ട് ചെയ്തു.

c0dkrnyxcaazqvo

ഒരു ഫോട്ടോ എക്‌സിബിഷനില്‍ സംസാരിക്കുന്നതിനിടെയാണ് കാര്‍ലോവിനു വെടിയേറ്റത്. പിറകില്‍ നിന്ന് നിരവധി തവണ വെടിയേറ്റ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.