2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

റഷ്യന്‍ സാംസ്‌കാരിക മഹിമ വിളിച്ചോതി ജഡായുവിലെ റഷ്യന്‍ ഫെസ്റ്റിവല്‍

ചടയമംഗലം: ജഡായു എര്‍ത്ത് സെന്ററിലെ കാര്‍ണിവലിന്റെ ഭാഗമായി അരങ്ങേറിയ റഷ്യന്‍ ഫെസ്റ്റിവല്‍ കാണികള്‍ക്കു പുതു അനുഭവമായി. ജഡായു എര്‍ത്ത് സെന്ററും തിരുവന്തപുരത്തെ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായാണ് റഷ്യന്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. റഷ്യന്‍, ഇന്ത്യന്‍ സാംസ്‌കാരിക വിനിമയത്തിന് കൂടി വേദിയായി ജഡായുപ്പാറ മാറി.  റഷ്യന്‍ കലാകാരി അല്യോന ഈരത്തിന്റെ പെയിന്റിങ് പ്രദര്‍ശനത്തോടെയാണ് ഫെസ്റ്റിന് തുടക്കമായത്. ഇന്ത്യന്‍, റഷ്യന്‍ സാംസ്‌കാരിക പൈതൃകങ്ങള്‍ ആവിഷ്‌കരിച്ച ചിത്രങ്ങള്‍ കാണാനും വാങ്ങാനും ഫെസ്റ്റിവല്‍ കാണികള്‍ക്കു അവസരമൊരുക്കി. 19 വര്‍ഷമായി കേരളത്തിന്റെ മരുമകളായി ജീവിക്കുന്ന അല്യോനെയുടെ ശ്രുതിമധുരമായ മലയാളവും കാഴ്ചക്കാരില്‍ കൗതുകം നിറച്ചു.
അല്യോനയുടെ ശിഷ്യ ആറു വയസുകാരി സ്മിര്‍നോവ സോഫിയയുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.
വിപുലമായ റഷ്യന്‍ വിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും റഷ്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചു. വൈകിട്ട് സൈബീരിയയില്‍ നിന്നുള്ളനൃത്തസംഘമായ ലാരിസാ സ്റ്റുഡിയോയിലെ അംഗങ്ങളുടെ നൃത്തസന്ധ്യയും ഫെസ്റ്റിവലിനെ കൊഴുപ്പേകി. റഷ്യന്‍ തനത് നൃത്തരൂപങ്ങളായ കോക്കേഷ്യന്‍ , ജിപ്‌സി ഡാന്‍സുകള്‍ ജഡായു ശില്‍പത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.