2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

റഷ്യന്‍ സംഘം റിയോയിലെത്തി

റിയോ ഡി ജനീറോ: ഉത്തേജക വിവാദത്തിന്റെ നാണക്കേടും പേറി റഷ്യന്‍ സംഘം റിയോയിലെത്തി. 70 അംഗ അത്‌ലറ്റുകളാണ് റിയോയിലെത്തിയത്. കോണ്‍സുലേറ്റ് ജനറലും അംഗങ്ങളും ചേര്‍ന്നാണ് ഇവരെ സ്വീകരിച്ചത്. പുരുഷ-വനിതാ വോളിബോള്‍ ടീമുഖള്‍, വനിതാ ഹാന്‍ഡ്‌ബോള്‍ ടീം, ബോക്‌സിങ് ടീം, നീന്തല്‍ താരങ്ങള്‍, ടേബിള്‍ ടെന്നീസ് താരങ്ങള്‍ എന്നിവരാണ് 70 അംഗ സംഘത്തിലുള്ളത്. അതേസമയം നിരവധി താരങ്ങളും അപ്പീല്‍ പരിഗണനയിലുള്ളതിനാല്‍ കൃത്യമായ അംഗങ്ങളുടെ എണ്ണത്തില്‍ അടുത്തയാഴ്ച്ച മാത്രമേ വ്യക്തതയുണ്ടാവൂ.
ഇസിന്‍ബയേവയുടെ അപ്പീല്‍ തള്ളി
ലോസേന്‍: ഒളിംപിക്‌സില്‍ നിന്ന് വിലക്കിയ നടപടിക്കെതിരേ റഷ്യന്‍ പോള്‍ വോള്‍ട്ട് താരം ഇസിന്‍ബയേവ നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര അത്‌ലറ്റിക് കമ്മിറ്റി തള്ളി. ഇസിന്‍ബയേവയ്ക്ക് മത്സരിക്കാനാവില്ലെന്ന കാര്യം അത്‌ലറ്റിക് ഫെഡറേഷന്‍ റഷ്യന്‍ ഒളിംപിക് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അലക്‌സാന്‍ഡര്‍ സുക്കോവ് പറഞ്ഞു. റഷ്യയിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റുകളാരും ഒളിംപിക്‌സില്‍ പങ്കെടുക്കില്ലെന്നും സുക്കോവ് വ്യക്തമാക്കി. തന്റെ അപ്പീല്‍ നിരസിച്ച കാര്യം ഇസിന്‍ബയേവ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. റിയോയില്‍ താന്‍ മത്സരിക്കില്ല. എന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. ഇസിന്‍ ട്വിറ്ററില്‍ കുറിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.